സൗഹൃദം
സൗഹൃദം എന്നും വിലപ്പെട്ടതാണ്. നമ്മുടെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കുന്ന നല്ലൊരു സുഹൃത്ത്. അങ്ങനെ ഉള്ള ഓരോരുത്തരെയും ഒരിക്കലും മറക്കാനാവില്ല. മുഖ ഭംഗിയോ ആകാര വടിവോ നോക്കിയോ കഴിവും കഴിവുകേടും നോക്കിയല്ല നമ്മൾ അവരെ സ്നേഹിക്കുകയും മനസ്സിൽ ഒരു സ്ഥാനം കൊടുക്കുകയും ചെയ്യുന്നത്. അത് അവരുടെ ആത്മാർത്ഥമായ സ്നേഹവും വിശ്വാസവും മനസ്സ് തുറന്ന് സംസാരിക്കുവാനുള്ള താല്പര്യം കൊണ്ട് മാത്രമാണ്. അത് നീ എനിക്കും ഞാൻ നിനക്കും തന്നിട്ടില്ലേ. ഒരു സുഹൃത്ത് എന്നതിനേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... തെറ്റുകൾ പറഞ്ഞ് തരുന്ന.. തളരുമ്പോൾ ഒപ്പം നിക്കുന്ന... എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന... എന്നെ സ്നേഹിക്കുന്ന ഒരു പെങ്ങൾ... ചേച്ചി...അമ്മ... ഒരു സ്ത്രീ ആണെങ്കിലും അവളെ വിളിക്കുന്ന വാക്കുകളേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... പെണ്ണ്.... ആണിന് തുണ ആയവൾ... ആകേണ്ടവൾ... അത് നീ തന്നെ ആണ്.... കുശുമ്പും കുറുമ്പും നിറഞ്ഞ കുഞ്ഞു പെങ്ങളാണെടി നീ... എന്റെ അമ്മ... പെറ്റുനോവിന്റെ വേദന ഒരിക്കലും പങ്കുവെച്ചിട്ടില്ലാത്ത സ്ത്രീ... സ്ത്രീ അപല ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്... പക്ഷെ അവൾ അപലയല്ല എന്ന് പഠിപ്പിച്ചുതന്നതെന്റെ അമ്മയാണ്. അവൾ ഒരു തെറ്റല്ല ഒരു ശരിയാണ് എന്ന് പഠിപ്പിച്ചു തന്നവളാണ് എന്റെ അമ്മ... അവളിലും ശരി ഉണ്ട്... അവൾക്കും ആഗ്രഹങ്ങളുണ്ട്... അവൾക്കും പറയാനുണ്ടെന്നതും പഠിപ്പിച്ചതിന്റെ അമ്മ ആണ്... എന്റെ അമ്മേ കാണുന്നപോലാ നിന്നെ ഞാൻ കാണുന്നെ... അമ്മേ വെറുക്കാൻ പറ്റുമോ ഉപേക്ഷിക്കാൻ പറ്റുമോ പരിചരിക്കാതിരിക്കാൻ പറ്റുമോ... ഇല്ല... അതാണ് നീയും എനിക്ക്.... ഇങ്ങനെ പറഞ്ഞാൽ തീരാത്ത എഴുതിയാൽ പൂർത്തിയാക്കാൻ കഴിയാത്ത വാക്കുകളാണ് കുട്ട്യേ നീ.... നീ എന്നത് ഒരു ശരിയാണ്.... ആരും കണ്ടില്ലെങ്കിലും മനസ്സിലാക്കിയില്ലെങ്കിലും നീയും ഒരു ശരിയാണ്... ഒരു റിലേഷൻഷിപ്പ് ഇല്ലാണ്ടായാൽ അവൾ തേപ്പുകാരി.. രാത്രിയിൽ പുറത്തിറങ്ങിയാൽ വേശ്യ.... അൽപ്പം സംസാരിച്ചാൽ കുറ്റക്കാരി പൊങ്ങച്ചക്കാരി അഹങ്കാരി അങ്ങനെ പലതുമാണ് അവൾ പക്ഷെ അവളിലെ അവളെ ഒന്ന് കാണാൻ ശ്രെമിച്ചിട്ടുണ്ടോ ആരെങ്കിലും... മനസ്സിലാക്കാൻ... ഒരൽപ്പം ധൈര്യം പകരാൻ പോട്ടെന്നു പറഞ്ഞ് കൂടെ നിൽക്കാൻ.... സ്രെമിക്കില്ല... അതാണ് നമ്മുടെ സമൂഹം... പക്ഷെ നീ എനിക്ക്... ഇല്ല വാക്കുകളില്ലെനിക്ക് ആര് കുറ്റപ്പെടുത്തിയാലും നീ ശരിയാണ് ഇമ്മിണി വല്യ ശരി...
Comments
Post a Comment