Posts

Showing posts from January, 2019
    സൗഹൃദം സൗഹൃദം എന്നും വിലപ്പെട്ടതാണ്. നമ്മുടെ എല്ലാ കാര്യങ്ങളും പരസ്പരം  പങ്കുവെക്കുന്ന നല്ലൊരു സുഹൃത്ത്. അങ്ങനെ ഉള്ള ഓരോരുത്തരെയും ഒരിക്കലും മറക്കാനാവില്ല. മുഖ ഭംഗിയോ ആകാര വടിവോ നോക്കിയോ കഴിവും കഴിവുകേടും നോക്കിയല്ല നമ്മൾ അവരെ സ്നേഹിക്കുകയും മനസ്സിൽ ഒരു സ്ഥാനം കൊടുക്കുകയും ചെയ്യുന്നത്. അത് അവരുടെ ആത്മാർത്ഥമായ സ്നേഹവും വിശ്വാസവും മനസ്സ് തുറന്ന് സംസാരിക്കുവാനുള്ള താല്പര്യം കൊണ്ട് മാത്രമാണ്. അത് നീ എനിക്കും ഞാൻ നിനക്കും തന്നിട്ടില്ലേ. ഒരു സുഹൃത്ത് എന്നതിനേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... തെറ്റുകൾ പറഞ്ഞ് തരുന്ന.. തളരുമ്പോൾ ഒപ്പം നിക്കുന്ന... എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന... എന്നെ സ്നേഹിക്കുന്ന ഒരു പെങ്ങൾ... ചേച്ചി...അമ്മ... ഒരു സ്ത്രീ ആണെങ്കിലും അവളെ വിളിക്കുന്ന വാക്കുകളേക്കാൾ മുകളിലാണ് നിനക്ക് സ്ഥാനം... പെണ്ണ്.... ആണിന് തുണ ആയവൾ... ആകേണ്ടവൾ... അത് നീ തന്നെ ആണ്.... കുശുമ്പും കുറുമ്പും നിറഞ്ഞ കുഞ്ഞു പെങ്ങളാണെടി നീ... എന്റെ അമ്മ... പെറ്റുനോവിന്റെ വേദന ഒരിക്കലും പങ്കുവെച്ചിട്ടില്ലാത്ത സ്ത്രീ... സ്ത്രീ അപല ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്... പക്ഷെ അവൾ അപലയല്ല എന്ന് ...