നിനക്കായ് 

പൊട്ടിയ കുപ്പി വളച്ചില്ലു കൊണ്ടെൻറെ
ഇഷ്ടത്തിന് പറ്റൊന്നോടിച്ചു നോക്കി 
ചിതറിയ ചിൽമുറി എന്റെ  കൈ വെള്ളയിൽ 
ചിതറി കിടപ്പു മണൽ തരിപോൽ
                  ഇഷ്ട്ടമായേകിയ കുപ്പിവളകൊണ്ടെന്റെ 
                  ഉള്ളം കൈയൊന്നു മുറിഞ്ഞീടുമ്പോ 
                 ചിതറിയ ചില്ലുമുറിക്കൊപ്പം എണ്ണി ഞാൻ 
                  സ്നേഹത്തിന് നിറമുള്ള ചുടുചോരയെ  
ചിൽ തരികളെക്കാളേറെ വിലനൽകിയെൻ 
മുറിവിൽ പൊടിഞ്ഞൊരാ രക്തത്തിന്
അറിയാതെ അറിഞ്ഞു ഞാനാസത്യം , ചില്ലല്ല 

യിന്നെന്റെ നെഞ്ചിലെ ചുടു ചോര നീ 
                   നാഡി ഞരമ്പിലൂടൊഴുകുന്ന ചോരക്കും 
                   നിന്നുടെ ഗന്ധമാണിന്നുമെന്നും 
                   കൈവെള്ളയിൽ വീണ ചിൽ തരികളിൽ 

                   പൊന്തിനിൽക്കുന്നതെൻ രക്തതുള്ളിയല്ലോ 
കട്ടപിടിച്ചെന്റെ രക്തം കറുക്കുമ്പോ 
നിൻ മൗനമാണെന്റെ മുന്നിലപ്പോ 
അകലെയാകുമ്പോഴും ഓർക്കുകയെന് പ്രിയമിത്രമേ 
നീയെന്റെ ഉള്ളിലെ ചുടുചോരയാ 
                  കാത്തിരിപ്പൂ ഇന്നീമലക്കാട്ടിൽ 
                  ഇടുക്കിയെന്നൊരമ്മതൻ മടിത്തട്ടിൽ 
                  ആരാണ് നീയെന്ന ചോദ്യത്തിനുത്തരം 
                  നിറമാണ് നീലാകാശമാണ് 
പിരിയില്ലൊരിക്കലും അകലെയായീടിലും 
പിരിയാൻ കഴിയില്ലെനിക്ക് നിന്നെ 
പിരിയാൻ കഴിയില്ലെനിക്ക് നിന്നെ 
                  വാക്കു നൽകീടാം ഞാൻ എൻ പ്രിയ മിത്രമേ 
                  കളയില്ല റോസാപ്പൂമൊട്ടുനിന്നെ 
                  കാത്തുവെച്ചീടുമെന് മന ശ്രീ കോവിലിൽ 
                  എൻ ഹൃദയമായ്ക്കരുതിനമിപ്പൂ നിന്നെ 
അമ്മെ ഒരായിരം നന്ദി 
ഇന്നിന് പൂമൊട്ടേനിക്കായ്‌ കൊരുത്തത്തിന്
പുക്കിൾക്കൊടിബന്ധം ഇല്ലയെങ്കിലും 
അവളെന്റെ കൂടെപ്പിറപ്പു തന്നെ
     കാത്തിടാം കാവലായി നിന്നീടാം നിന്റെ 
      ഉള്ളിലെ സ്വപ്നമായ് പൂത്തുലഞ്ഞു നിൽക്കാം 
      ഇന്നെന്റെ ജീവൻ തന്നെ നിനക്ക് നൽകാം 
     ജീവന്റെ ജീവനായ് കാത്തുവെക്കാം 
     എന്നുമൊരു ഏട്ടനായ് കൂടെ നിൽക്കാം ....!

Comments